ഭാര്യ ഭര്‍ത്താവിന്റെ സ്വത്തോ വസ്തുവോ അല്ലെന്ന് സുപ്രീം കോടതി. ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭാര്യയ്ക്ക് ഒരുമിച്ച് ജീവിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു മറുപടി. ഈ സന്ദര്‍ഭത്തില്‍ തന്നോടൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരേ ഭാര്യ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിച്ചത്. ‘ഭാര്യ സ്വത്തല്ല. നിങ്ങള്‍ക്കവളെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ക്ക് നിങ്ങളോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ല. അവളോടൊപ്പം കഴിയണമെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് പറയാന്‍ കഴിയുക’, ആഗ്രഹം പുനപരിശോധിക്കണമെന്ന് കോടതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.
Also Read: ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചിലും കഷണ്ടിയും ഒഴിവാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക