കണ്ണൂര്‍: സംസ്ഥാന വ്യാപകമായി ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ തിങ്കളാഴ്ച (09.04.2018) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
അതേസമയം, നാളെ നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസുടമകളും വ്യാപാരവ്യവസായി സംഘടനയും അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ക്കു മതിയായ സംരക്ഷണം നല്‍കണമെന്നു പൊലീസിനോടും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ത്താലില്‍ പരക്കെ അക്രമത്തിനു സാധ്യതയുള്ളതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക