ഹിമാചല്‍ പ്രദേശില്‍ സ്കൂള്‍ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു.60 വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസാണ് മറിഞ്ഞത്. വസിര്‍ റാം സിംഗ് പതാനിയ മെമ്മോറിയല്‍ പബ്ളിക് സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മലമുകളിലെ പാതയിലൂടെ പോവുകയായിരുന്ന തെന്നി താഴേക്കുപതിക്കുകയായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാണ്ഗ്ര ജില്ലയിലെ നുര്‍പുര്‍ മേഖലയില്‍ ഇന്ന് വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളുടെ എണ്ണം പുറത്തുവന്നിട്ടില്ല. 42 പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.പോലീസും ഡോക്ടര്‍മാരുടെ സംഘവും അപകടസ്ഥലത്ത് സന്ദർശിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക