ട്രക്ക് മറിഞ്ഞ് 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം നടന്നത്. കര്‍ണാടകയിലെ ബിജപുരില്നിന്നും മഹാരാഷ്ട്രയിലെ പുനെയിലേക്ക് തൊഴിലാളികളെയും കൊണ്ടുപോയ ട്രക്കാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
ഖണ്ഡാല തുരങ്കത്തിന് സമീപത്തെ വളവില്‍വച്ച് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ബാരിക്കേഡിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക