ചൂട് കാലമായതിനാൽ കുളിക്കുന്നതിനു മുമ്പായി ചില മുൻകരുതലുകൾ എടുക്കുന്നതാണ് നല്ലത്. കുളിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യം പാദങ്ങളിൽ വെള്ളമൊഴിച്ച് പിന്നീട് ദേഹം കുളിച്ച് അതുകഴിഞ്ഞേ തല കുളിക്കാവൂ. കാരണം ആദ്യം തല ഷവർ ചെയ്യുന്നത് ശരീരത്തിലെ ഊഷ്മാവ് പെട്ടെന്നു താഴ്ന്നുപോകാൻ കാരണമായേക്കാം. അതുപോലെ കടുത്ത തണുത്ത വെള്ളത്തിലുള്ള കുളി ജലദോഷം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തിവച്ചേക്കും. അതുകൊണ്ട് ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതാണ്.
കൂടാതെ നമ്മുടെ ബാത്ത് ടവൽ എല്ലാ ദിവസവും ചൂടുവെള്ളത്തിൽ കഴുകി ഉണക്കി സൂക്ഷിക്കുക. ദീർഘകാലം ഒരേ ടവൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുളിക്കാൻ സ്വന്തം സോപ്പ്, ടവൽ, ഇഞ്ച എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ളവരുടേത് മാറി ഉപയോഗിക്കരുത്.
കുളിക്കുന്ന വെള്ളത്തിൽ റോസ് വാട്ടറോ, നാരങ്ങാനീരോ ചേർക്കാം. വരണ്ട ചർമം ഉള്ളവർക്ക് ഒരു സ്പൂണ് വെളിച്ചെണ്ണയാകാം. കഴിയുന്നതും രാവിലെ വേണം തലനനച്ചു കുളിക്കാൻ. രാത്രി വൈകിയുള്ള കുളി നീരിറക്കം ഉൾപ്പെടെ പല ആരോഗ്യപ്രശ്നങ്ങളും വരുത്തിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക