ഗർഭകാലത്ത് സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന ഒരുബുദ്ധിമുട്ടാണ് ഛർദി. പലതരത്തിലുള്ള അസ്വസ്ഥകൾ ഉണ്ടാകുമെങ്കിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഛർദി. ഗര്‍ഭവസ്ഥയിലെ ഒരു ഭാഗമായാണ് ഛര്‍ദ്ദിയും തലകറക്കവും എല്ലാവരും കാണുന്നത്.ഗർഭകാലത്തെ ആദ്യ മൂന്ന് മാസകാലയളവിലാണ് ഛർദി മിക്ക സ്ത്രീകളിലും കണ്ടുവരുന്നത്.
കുഞ്ഞിന്റെ വളര്‍ച്ചയില്‍ ശരീരത്തില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ വയറിലെ പേശികളെ സങ്കോചിപ്പിക്കുകയും അയവ് വരുത്തുകയും ചെയ്യുന്നുണ്ട് ഇതാവാം ഗര്‍ഭകാലത്ത് ഛര്‍ദ്ദി ഉണ്ടാവുന്നതിനുളള കാരണമായി പറയുന്നത്. ചെല കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ ഒരു പരിധിവരെ ഇതു നിയന്ത്രിക്കാം.
സ്ത്രീകള്‍ രാവിലെ ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് ഗര്‍ഭകാലത്ത് രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യം കുറയ്ക്കും. നിര്‍ജ്ജലീകരണം വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നായതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് വളരെ അത്യാവശ്യമാണ്. ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും അത്യാവശ്യമുളള ഒന്നാണ്.
ഗര്‍ഭകാലത്ത് ഛര്‍ദ്ദി കൈകാര്യം ചെയ്യാനുളള പ്രകൃതിദത്തമായ മറ്റൊരു മാര്‍ഗമാണ് നാരങ്ങ. ഇതിന്റെ ഗന്ധം ഛര്‍ദ്ദിക്കും തലകറക്കത്തിനും ശാന്തത നല്കുന്നു. നാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ C അമ്മയ്ക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനും നല്ലതാണ്.
ഛര്‍ദ്ദി കൈകാര്യം ചെയ്യാനുളള പ്രകൃതിദത്തമായ ഒരു മാര്‍ഗമാണ് ഇഞ്ചി. ദഹന പ്രക്രീയ നടക്കാനും വയറില്‍ അസിഡിക്ക് പ്രശ്നങ്ങള്‍ കൊണ്ടുണ്ടാവുന്ന ഛര്‍ദ്ദിയും തലകറക്കവും മാറാനും ഇഞ്ചി സഹായിക്കും.
തലകറക്കം മാറാനുളള നല്ലൊരു ഔഷധമാണ് കര്‍പ്പൂര തുളസിയാണ്. ജീരകം ഛർദിലും തലകറക്കവും കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഉപയോഗത്തിന്റെ അളവ് കൂടിയാൽ ആപത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക