കണ്ണൂര്‍: മടമ്പം ലൂര്‍ദ്ദ് ഫൊറോന പള്ളി ഇടവകാംഗവും കെ സി വൈ എൽ ന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കൈവെട്ടിച്ചാല്‍ മുല്ലപ്പള്ളി ടോമിയുടെ മകന് അനൂപ് ടോമി (20) ബൈക്കും ബസും തമ്മിലുണ്ടായ അപകടത്തില്‍ മരണപെട്ടു. മരണപ്പെട്ട അനൂപ് പൈസക്കിരി ദേവമാതാ കോളേജ് അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥി ആയിരുന്നു.
ഇന്ന് ഉച്ചക്കുശേഷം പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. മുല്ലപ്പള്ളി ടോമിയുടെയും ലൈസ ടോമിയുടെയും മകനാണ്. ആതിര,അനിറ്റ എന്നിവര്‍ സഹോദരിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക