യുഎഇയില്‍ വര്‍ഷാ വര്‍ഷം നിരവധിപേരാണ് എത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് യുഎഇ. ഓരോ വര്‍ഷവും വിസയ്ക്ക് ലഭിക്കുന്ന അപേക്ഷയുടെ എണ്ണവും വര്‍ധിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.
വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ദിബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്യുറലൈസേഷന്‍ ആന്‍ഡ് റസിഡന്‍സി എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത് ഗുണം ചെയ്യും. കൂടാതെ ജനറല്‍ ഡയറക്ടേറ്റ് ഓഫ് റസിഡന്റസി ആന്‍ഡ് ഫോറിനര്‍ അഫേഴ്സ് എന്ന വെബ്സൈറ്റ് വഴി പരിശോധിച്ചതിനു ശേഷം യുഎഇലേക്കുള്ള യാത്രകള്‍ തീരുമാനിക്കുക.
വളരെ ലളിതമാണ് യുഎഇ വിസ അപേക്ഷ. പാസ്പോര്‍ട്ട്, യുഎഇയില്‍ നിങ്ങളെ സ്വീകരിക്കുന്ന വ്യക്തി അല്ലെങ്കില്‍ കമ്പനിയുടെ കത്ത്, മടക്ക യാത്രാ ടിക്കറ്റ് (ടൂറിസ്റ്റ് വീസ) എന്നിവയുടെ പകര്‍പ്പാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. സാധാരണ യുഎയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ കാലാവധി 30 ദിവസവും ദീര്‍ഘകാല സന്ദര്‍ശക വീസയാണെങ്കില്‍ 90 ദിവസവുമാണ്. ഇതനുസരിച്ചാണ് വിസയുടെ നിരക്ക്. കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക