കൊച്ചി: കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കലൂര്‍ കടവന്ത്ര റോഡില്‍ രാവിലെ പത്തേകാലോടെയാണ് സംഭവം.
മൂവാറ്റുപുഴയില്‍ നിന്ന് കൊച്ചിയിലെത്തിയ ഷോണ്‍ ഹോളിഡേയ്സ് എന്ന ടൂറിസ്റ്റ് ബസ്സിലാണ് ഓടികൊണ്ടിരിക്കുന്നതിനിടയില്‍ തീപിടുത്തമുണ്ടായത്. വാഹനത്തിന്റെ എസിയില്‍ ഉണ്ടായ തകരാറാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ്സില്‍ നിന്ന് പുക ഉയരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൃത്യസമയത്ത് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക