കോട്ടയം കലക്ടറേറ്റിനു സമീപം മൂന്നു നില കെട്ടിടത്തിൽ വൻ തീപിടുത്തം. മൂന്നു നില കെട്ടിടത്തിന്റെ ഒരു നില പൂർണമായും കത്തി നശിച്ചു. അഗ്നി ശമന സോന തീയണക്കാൻ ശ്രമം തുടരുകയാണ്.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് തീപിടുത്തം ഉണ്ടായത്. കണ്ടത്തിൽ റെസിഡൻസി എന്ന കെട്ടിടത്തിന്റെ സൂപ്പർമാർക്കറ്റും തുണിക്കടകളും ലോഡ്ജുമുള്ള താഴെ നിലയാണ് കത്തിയത്. തുണിക്കടയുള്ളതിനാൽ തീ അതിവേഗം പടരുകയായിരുന്നു.
തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ആർക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക