പുര നിറഞ്ഞ പുരുഷന്മാരുടെ സംഗമം. കേൾക്കുമ്പോൾ കൗതുകമാണെങ്കിലും ഇങ്ങനെ ഒരു വ്യത്യസ്തമായ ഒത്തുചേരലിന് കാഞ്ഞങ്ങാട് മടിക്കൈ വേദിയായി. സംഗമം ഒരുക്കിയതാകട്ടെ വനിതകളും. മടിക്കൈ കുടുംബശ്രീയുടെ നേതൃത്വത്തിലായിരുന്നു സംഗമം സംഘടിപ്പിച്ചത്. വിവാഹം നടക്കാത്തവരുടെ പ്രശ്നങ്ങളും സാമൂഹികപശ്ചാത്തലവും ചര്‍ച്ചയാക്കുകയായിരുന്നു സംഗമത്തിന്റെ ലക്ഷ്യം.
അവിവാഹിതരായ ഒരു കൂട്ടം പുരുഷന്മാര് സംഗമത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ മാറിയ ഭര്തൃസങ്കല്പ്പങ്ങളാണ് പുരുഷന്മാര് പുരനിറഞ്ഞ് നില്ക്കാന് കാരണമാകുന്നതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. ഭര്തൃസങ്കല്പ്പങ്ങളിലേക്ക് ഉയര്‍ന്ന ജോലിയും, ശമ്പളവും, സുഖസൗകര്യങ്ങളും കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ കൂലിപ്പണിക്കാര്‍ക്കും മറ്റും ഡിമാന്ന്റില്ലാതെയായെന്ന് പുരുഷന്മാര് പറയുന്നു.
അതേസമയം ഭര്ത്താക്കന്മാരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ സ്വന്തം കാലില്‍ നില്ക്കാന് ആരംഭിച്ചതോടെ നേടിയെടുത്തുവെന്നും ഇതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക