മാസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയ താരത്തിനെ ആരാധകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. താരത്തിന്റെ വരവോടെ കൊച്ചി നഗരം സ്തംഭിച്ചു പോയിരുന്നു. അറബികടലിന്റെ റാണിയുടെ നെഞ്ചിലേക്ക് വന്ന താരത്തെ കാത്ത് വീണ്ടും ഏറെ ആകാംഷയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി.
അതെ സണ്ണി ലിയോൺ വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. മെയ് 26 നാണ് താരം എത്തുന്നത്. ഇത്തവണ താരത്തെ വരവേൽക്കുന്നത് പത്മനാഭന്റെ മണ്ണിലേക്കാണ്. ഒരു സ്വകാര്യ സംഘടന നടത്തുന്ന ഇന്ത്യന്‍ ഡാന്‍സ് ബിനാലെ എന്ന നൃത്ത പരിപാടിക്ക് വേണ്ടിയാണ് സണ്ണി തിരുവനന്തപുരത്തെത്തുന്നത്.
കൊച്ചിയിലെ ഒരു മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു സണ്ണി ലിയോണി ആദ്യമായി കേരളത്തിലെത്തിയത്. ഡഡു ഒഷമ നേതൃത്വം നൽകുന്ന പരിപാടിയിൽ മലയാളികൾക്കായി മൂന്ന് മണിക്കൂറിന്റെ ഡാന്‍സ് മാരത്തോണാണ് സണ്ണി അവതരിപ്പിക്കും.
മെയ് 26നു ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സണ്ണിയെ വരവേല്‍ക്കാനായി ഇപ്പോഴേ നഗരം ഒരുങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക