വിഷ്വല്‍ ബ്യൂട്ടിയെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ചിത്രീകരിച്ച ‘പെണ്ണ്’ എന്ന ഷോര്‍ട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പെണ്ണിനെ “വെറും” പെണ്ണായി കാണുന്നവരുടെ മുന്നിലേക്ക്… ” പെണ്ണ് എന്ന ടാഗ് ലൈനിൽ ആണ് ഷോർട് ഫിലിം പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ ഒരുലക്ഷത്തി അൻപത്തിനായിരത്തിനു മുകളിൽ ആളുകൾ കണ്ട ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഒരു ഷോർട്ട് ഫിലിമിമെന്നതിൽ ഉപരി ഒരു നല്ല മെസ്സേജ് ഈ ഹ്രസ്വചിത്രം പുറത്തുവിടുന്നുണ്ട്. പിന്നെ എടുത്തുപറയേണ്ടത് ഇതിൽ അഭിനയിച്ച മൂന്നു ആൾക്കാരാണ്. ജാസ്മിൻ ഹണി, ബിജിൽ, പാർവതി വളരെ നന്നായിട്ടാണ് അവരുടെ ഭാഗങ്ങൾ അഭിനയിച്ചിരിക്കുന്നത് പിന്നെ ക്യാമറ സോങ്സ് ബിജിഎം സോങ്സ് എഡിറ്റിംഗ് എല്ലാം വളരെ മികച്ചു നിൽക്കുന്നു. യുവി ഫിലിംസാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്, കഥയും സംവിധാനവും സനൂപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക