ഡിസ്മിസ് അഡ്മിന് ഫീച്ചറുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു അഡ്മിന് മറ്റൊരു അഡ്മിനെ ഈ ഫീച്ചറിലൂടെ പുറത്താക്കാന്‍ സാധിക്കും. ഐഒഎസ് വേര്‍ഷനിലായിരിക്കും ഈ ഫീച്ചര്‍ ആദ്യമെത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന.
കൂടാതെ വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ പ്രധാന്യം നല്കുന്ന ഹൈ പ്രയോറിറ്റി ഫീച്ചറും വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കുന്നണ്ട്. വാട്സ്ആപ്പില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ മൊബൈലിലെ നോട്ടിഫിക്കേഷന്‍ സെന്ററില്‍ ഏറ്റവും മുകളിലായി കാണിക്കുന്നതാണ് ഫീച്ചര്‍. പിന് ചാറ്റിന്റെ മാതൃകയിലാവും പുതിയ ഫീച്ചറെത്തുക. പേഴ്സണല്‍ ചാറ്റുകള്‍ക്കും ഗ്രൂപ്പ് ചാറ്റുകള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക