മൈസൂര്‍: കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഉദ്യാനത്തില്‍ മരം വീണ് മലയാളികള്‍ അടക്കം മൂന്നു പേര് മരിച്ചു. തളിപ്പറമ്പ് സ്വദേശി വിനോദ്, തൃത്താല സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. വിനോദ യാത്രയുടെ ഭാഗമായി വെവ്വേറെ സംഘങ്ങളായി എത്തിയതായിരുന്നു മലയാളികള്‍.
കടുത്ത കാറ്റും മഴയുമാണ് ബൃന്ദാവനിലുണ്ടായത്. ശക്തമായ മഴയ്ക്കൊപ്പം വലിയ മഞ്ഞുകട്ടകളും പെയ്തു. അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മലയാളികളും ഉള്പ്പെട്ടിട്ടുള്ളതായാണു റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് ഗാര്ഡന് അടച്ചിട്ടുണ്ട്.
Also Read : മോഹൻലാലും നമിത പ്രമോദും ചേർന്ന് കളിക്കുന്ന ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക