ഇന്ന് കൃഷി രീതികളിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. വീടിന്റെ ടെറസില്‍ വരെ ആളുകൾ കൃഷി ചെയ്യുന്നുണ്ട്. അതൊന്നും ഇപ്പോൾ അത്ര പുതുമയുള്ള കാര്യമല്ല. പലരും പല വീട്ടിലും ഇപ്പോള്‍ കൃഷിയ്ക്കായി ടെറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ടെറസില്‍ കൃഷി ചെയ്യുന്നവര്‍ അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആദ്യം തന്നെ പറ്റിയ സ്ഥലം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. സൂര്യപ്രകാശം ലഭിയ്ക്കുന്ന തുറന്ന സ്ഥലങ്ങള്‍ ആയിരിക്കണം കൃഷിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.
അതുപോലെ മിതമായ വെയില് മാത്രമുള്ളിടത്ത് വേണം കൃഷി ചെയ്യാന്‍ സ്ഥലം കണ്ടെത്താന്‍. അല്ലാത്ത പക്ഷം അത് ചെടിയെ നശിപ്പിക്കും
കൂടാതെ മണ്ണ് തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ഗാനിക് കൃഷിയാണെങ്കില്‍ അതില്‍ ചാണകവും ചേര്‍ത്ത് വേണം മണ്ണ് തയ്യാറാക്കാന്‍.
കമ്പോസ്റ്റ് തയ്യാറാക്കാം. വീട്ടില്‍ ഉപയോഗിച്ച് ബാക്കി വരുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കണം. ഇതും മുകളില്‍ ചാണകവും മണ്ണും തയ്യാറാക്കിയതിന്റെ കൂടെ ചേര്‍ക്കാം.
തുടക്കത്തിൽ വേഗത്തില്‍ വളരുന്ന പച്ചക്കറികള്‍ മാത്രം തിരഞ്ഞെടുക്കുക. തക്കാളി, മുളക്, ചീര എന്നിവ മാത്രം. ചെടികള്‍ സ്ഥിരമായി നനയ്ക്കേണ്ടതും അത്യാവശ്യമാണ്. പക്ഷേ അധികം നനയ്ക്കുകയും ചെയ്യരുത്. ഇത് വേരുകള്‍ ചീയാന്‍ കാരണമാകും. മാത്രമല്ല മണ്ണിലെ പോഷകങ്ങള്‍ നശിക്കാനും ഇത് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക