മലപ്പുറം: പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ ദേശീയപാതയില്‍ കെ എസ് ആര് ടി സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പടിഞ്ഞാറ്റുമുറി സ്വദേശി പുളിക്കലത്തൊടി മുജീബിന്റെ മകന് ഷിബിലിയാണ് (17) മരിച്ചത്. മലപ്പുറം ജില്ലയിലെ എം എസ് പിക്ക് സമീപമാണ് അപകടം നടന്നത്.
ബുള്ളറ്റ് വാങ്ങണമെന്നുള്ള മകന്റെ ആഗ്രഹത്തില്‍ പിതാവ് ഗള്‍ഫില്‍ നിന്ന് പണമയച്ചുകൊടുക്കുകയായിരുന്നു. പുതിയ ബുള്ളറ്റുമായി വരുന്നതിനിടെ ഷിബിലിയെ മരണം മാടിവിളിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാറിനെ ഗുരുതര പരിക്കുകളോടുകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക