ട്രെയിനിലെ കക്കൂസിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ റെയില്വേകാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. ട്രെയിനില്‍ കാറ്ററിങ് കോണ്‍ട്രാക്ട് ലഭിച്ച പി ശിവപ്രസാദിനാണ് റെയില്‍വേ പിഴയിട്ടത്. യാത്രക്കാരിലൊരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ ഇട്ടതിനാല്‍ വാര്‍ത്ത പുറംലോകമറിഞ്ഞത്. തുടർന്ന് റെയില്‍വേ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഹൈദരാബാദ് ചാര്‍മിനാര്‍ എക്സ്പ്രസ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് റെയില്‍വേ അന്വേഷണത്തില്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന മറ്റു രണ്ടുപേര്‍ അനധികൃത കച്ചവടക്കാരാണെന്നും റെയില്‍വേ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ദേശീയ മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തിരുന്നു. ഇതോടെയാണ് റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചത്.
Also Read: വാട്സാപ്പ് വഴി ദുബായില്‍ സ്ത്രീയെ വില്ക്കാന് ശ്രമം; പ്രവാസികള്‍ പിടിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക