കോഴിക്കോട് റാം മനോഹർ റോഡിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. 20 അടിയോളം താഴ്ചയുള്ള കുഴിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറ് പേരെ തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.
ബീഹാർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
മഴയിൽ നനഞ്ഞ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് മാറ്റരുതെന്ന് തൊഴിലാളികൾ അറിയിച്ചിരുന്നു.എന്നാൽ ഇത് അവഗണിച്ച് മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക