ആസിഫ് അലി ചിത്രം ‘ബിടെക്കി’ലെ പുതിയ ഗാനം പുറത്ത്. രാഹുല്‍ രാജ് ഈണമിട്ട ക്യാമ്ബസ് ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്, ജ്യോത്സന, കാവ്യ അജിത്ത് എന്നിവര്‍ ചേര്‍ന്നാണ്.
മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബിടെക്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും മൃതുല്‍ നായര്‍ ആണ്. തിരക്കഥയും സംഭാവഷണവും രചിച്ചിരിക്കുന്നത് രാമകൃഷ്ണ ജെ കുളൂര്‍ ആണ്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. മനോജ് കുമാര്‍ ഖട്ടോയ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് .
ആസിഫ് അലി, അപര്‍ണ ബാലമുരളി, അനൂപ് മേനോന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് മാക്ട്രോ പിക്ചേഴ്സാണ്. നിരഞ്ജന അനുപ്, അര്ജുന് ,അശോകന്, ദീപക് പറമ്ബോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക