ഹരിപ്പാട്: നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. ആലപ്പുഴയ്ക്ക് പോകുന്നതിന് വേണ്ടി ബസ് നിര്‍ത്തിയിട്ടിരുന്ന സമയത്തായിരുന്നു സംഭവം.
ഡ്രൈവർ ബസ് മുന്നിലിട്ട ശേഷം വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. വലിയ ശബ്ദത്തോടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. ഇതിനു പുറമെ വാഹനത്തില്‍ നിന്നും പുക വരുന്നുണ്ടായിരുന്നു. ഇതും ആശങ്കയ്ക്ക് കാരണമായി.
ബസിനു സമീപത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നത് കൊണ്ട് അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി ബസ് തള്ളി ഗാരിജിലേക്ക് മാറ്റി. ബസിന്റെ ബാറ്റിറി പൊട്ടിത്തെറിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്. കാലപ്പഴക്കമോ ഷോര്‍ട്ട് സര്‍ക്യൂട്ടോ കാരണമായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.
Also Read: കേരളത്തിൽ പൊടിക്കാറ്റിനും പേമാരിക്കും സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക