ചെങ്ങന്നൂരില്‍ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാര്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ ഇവരുള്‍പ്പെടെ 25 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്.
ആലപ്പുഴ തിരുവന്പാടി സ്വദേശി വിജയകുമാറും മാവേലിക്കര വഴുവാടി സ്വദേശി ശ്രീധരന് പിള്ളയുമാണ് അപരന്മാരായി ഇന്ന് പത്രിക നല്‍കിയത്. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ ഇന്ന് 11 പേരാണ് പത്രിക നല്‍കിയത്. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നാളെയാണ് സൂക്ഷ്മപരിശോധന.
Also Read: നെയ്യാറ്റിന്‍കരയില്‍ നാളെ ഹര്‍ത്താല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക