വെളളം കൂടുതല്‍ കുടിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അമിതമായ വെളളം കൂടി രക്തത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കും. ഇത് ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുകയും വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു.
ദിവസവും 250-300 ml അല്ലെങ്കില്‍ ഒരു വലിയ ഗ്ലാസ്സ് വെള്ളം പതിയെ അതിരാവിലെ അൽപാല്പ്പമായി കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനു ഉത്തമാണ് എന്ന് ആയുര്‍വേദം പറയുന്നുണ്ട്. ഔഷധസസ്യങ്ങള്‍ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയാണ് ഉത്തമം. രോഗികള്‍ അൽപാല്പ്പമായി വേണം വെള്ളം കുടിക്കേണ്ടത്.
തിളപ്പിച്ചു ആറിച്ച വെള്ളം കുടിക്കാത്തത് പലതരത്തിലെ രോഗങ്ങള്‍ക്കും കാരണമാകും. വെള്ളത്തില്‍ എന്തെങ്കിലും തരത്തില്‍ അണുക്കള്‍ ഉണ്ടെങ്കില്‍ അത് രക്തത്തിലേക്ക് പ്രവേശിച്ചു മാരകമായ അസുഖങ്ങള്‍ ബാധിക്കാം. ഇത് ഒഴിവാക്കാനാണ് വെള്ളം തിളപ്പിച്ചു ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.
ഒരു മനുഷ്യന് ഒരു ദിവസം 1 മുതല്‍ 1.5 ലിറ്റര്‍ വെള്ളമാണ് കുടിക്കേണ്ടത്. ഇതില്‍ ചായ, കോഫി, ജ്യൂസുകള്‍, പാല് എല്ലാം ഉള്‍പ്പെടും. ദിവസം 0.5 – 1 ലിറ്റര്‍ മൂത്രം ഒഴിക്കുകയാണെങ്കില്‍ ഒരാള്‍ ദിവസവും കുടിക്കുന്നത് ശരിയായ അളവിലെ വെള്ളമാണ് എന്നതിന്റെ തെളിവാണ്.
Also Read: നിങ്ങൾ രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക