ഹയര്‍സെന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 83.75%. സംസ്ഥാനത്ത് 309065 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം വിജയം നേടിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി,രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
വിജയ ശതമാനം കൂടുതല്‍ കണ്ണൂരിലും, കുറവ് പത്തനംതിട്ടയിലുമാണ്. കണ്ണൂരിലെ വിജയ ശതമാനം 86.75%. പത്തനംതിട്ടയില്‍ 77.16%. 79 സ്കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയതില്‍ 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി.
സ്കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പരീക്ഷാഫലം പി.ആര്.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് PRD LIVE ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in വെബ്സൈറ്റുകളിലും ലഭിക്കും.
Also Read: രാഷ്ട്രീയ കൊലപാതകങ്ങള്‍: കണ്ണൂരില്‍ ഇന്ന് സമാധാന ചര്‍ച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക