മുഖത്തു പാടുകളുള്ളതിനാൽ സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ട്. പാടുകളിൽ നിന്ന് രക്ഷ നേടാൻ ഈ ടിപ്പൊന്നു പരീക്ഷിച്ചു നോക്കൂ.
ഒരു ടീസ്പൂണ്‍ തക്കാളി ജ്യുസെടുക്കുക. അതില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. 15 മിനിട്ടുകള്‍ക്കുശേഷം കഴുകി കളയുക. ഇത് ദിവസവും ചെയ്താല്‍ മുഖത്തുള്ള പാടുകളും സുഷിരങ്ങളും നിശ്ശേഷം മാറും.
അതുപോലെ മറ്റൊന്നാണ് ഒരു തക്കാളിയെടുത്ത് പകുതിയായി മുറിക്കുക. അത് മുഖക്കുരു ഉള്ള ഭാഗത്ത് അമര്‍ത്തി വക്കുക. അല്ലെങ്കില്‍ തക്കാളി കുഴമ്പു പരുവത്തിലാക്കി മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് പതിവായി ചെയ്താല്‍ മുഖക്കുരു മാറും.
കൂടാതെ നിങ്ങളുടെ മുഖം എണ്ണ മയമുള്ളതാണെങ്കിൽ ഇതാ ഒരു തക്കാളി സൂത്രം. തക്കാളി നീരും കുക്കുമ്പര്‍ നീരും സമം ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കുറിനു ശേഷം കഴുകി കളയുക. എണ്ണമയമില്ലാത്ത തിളങ്ങുന്ന ചര്‍മ്മം ഗ്യാരന്റി.
Also Read: ഒരാഴ്ച കൊണ്ട് മുടി കൊഴിച്ചിലിന് പരിഹാരം; എങ്ങനെയെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക