ഇന്ധനവില വീണ്ടും വർധിച്ചു. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതോടെയാണ് വീണ്ടും വിലയിലെ ഈ മാറ്റം.
കൊച്ചിയിൽ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി.
ഇന്ധന വില വർധന കർണാടക തിരഞ്ഞെടുപ്പ് അടുത്തതോടെ തങ്ങൾക്കു പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന കനത്ത ആശങ്കയിലായിരുന്നു കേന്ദ്ര സർക്കാർ. ഇതിനെത്തുടർന്ന് താൽക്കാലികമായി ദൈനംദിന പെട്രോൾ ഡീസൽ വിലവർധന നിർത്തിവെക്കാൻ എണ്ണക്കമ്പനികളോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
Also Read: അക്രമത്തിന് അന്ത്യമില്ലാതെ; മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക