മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു. കോട്ടയം ചിറക്കടവിൽ ചിറക്കര സ്വദേശികളായ വിഷ്ണുരാജ്, സാജന്, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിഷ്ണുരാജിന്റെയും രഞ്ജിത്തിന്റെയും നില ഗുരുതരമാണ്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. കൂടുതൽ സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാനായി പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.
Also Read: ഒമ്പതംഗ കുടുംബത്തെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച പ്രതിപിടിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക