കറികളിൽ ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഒരു വ്യഞ്ജനമാണ് കടുക്. കറികളിൽ താളിക്കാനും അച്ചാറിനും മാങ്ങാ കറിയിൽ അരച്ച് ചേർക്കാനുമൊക്കെ കടുക് നാം ഉപയോഗിക്കാറുണ്ട്. എന്നാൽ മായം കലർന്ന കടുകാണു എന്നതിനാൽ ചിലർ കടുക് ഒഴിവാക്കുന്നുമുണ്ട്. അതിനാൽ നമുക്ക് തന്നെ കടുക് കൃഷി ചെയ്തു നോക്കിയാലോ?
കടുക് ഇളം മഞ്ഞ, ഇളം കറുപ്പ്, തവിട്ടു നിറങ്ങളിൽ കാണപ്പെടുന്നു. കടുകിനു വളരാൻ 6 മുതൽ 27 ഡിഗ്രി ഉഷ്മാവാണ് അനുയോജ്യം എന്നതിനാൽ കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യം. ഇനി നമ്മൾ അല്പം സമയം കടുക് കൃഷിക്കായി മാറ്റിവച്ചാൽ മതി. വിത്തുകൾ പാകി ഏകദേശം നാല് മാസങ്ങൾ കൊണ്ട് നമുക്ക് വിളവെടുപ്പ് നടത്താൻ സാധിക്കുന്നു. നമ്മുടെ മട്ടുപ്പാവ് /അടുക്കള തോട്ടം /പൂന്തോട്ടം ഇവിടങ്ങളിൽ ഒരു പത്തു കടുക് എങ്കിലും പാകി കിളിർപ്പിക്കു കടുക് പൂക്കൾ നമ്മുടെ വീടിനു ഒരു അലങ്കാരവും ആയിരിക്കും, വിത്ത് ആകുമ്പോൾ അടുക്കളയിൽ പാചകത്തിനും ഉപയോഗിക്കാം.
പ്രധാന കടുക് ഉൽപ്പന്നം ആയ കടുകെണ്ണ ആഹാരം പാകം ചെയ്യുന്നതിനും ആയുർവേദ ചികിൽസയിൽ ഞരമ്പ് രോഗങ്ങൾ, വീക്കങ്ങൾ ഇവക്കു ലേപനം ആയും ഉപയോഗിക്കുന്നു.
Also Read: കദളിവാഴ കൃഷിയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാം; അറിയേണ്ട കാര്യങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക