നമ്മളോരോരുത്തരും ജീവിത സുഖത്തിനായി നിരവധി പൂജകളും വഴിപാടുകളും നടത്തുന്നവരാണ്. ഇതില്‍ പ്രധാനമായ ഒന്നാണ് ഉമാമഹേശ്വര പൂജ. എന്തിനാണ് ഉമാ മഹേശ്വര പൂജ നടത്തുന്നത്? പരമശിവനെയും പാര്‍വതിയും ഒരുമിച്ചു പൂജിക്കുന്ന ഈ പൂജയുടെ ഫലങ്ങള്‍ എന്താണെന്നു നോക്കാം.
ജാതക കാരണങ്ങള്‍ കൊണ്ടും അല്ലാതെയും ഉള്ള വിവാഹ തടസ്സങ്ങള്‍ക്ക് കണ്‍കണ്ട പ്രതിവിധിയാണ് ഉമാമഹേശ്വര പൂജ. വിവാഹ സംബന്ധമായ ദോഷങ്ങളോ തടസങ്ങളോ കാണുന്നവര്‍ ഈ പൂജ നടത്തുന്നത് ദോഷം മാറാന്‍ സഹായിക്കും. അതോടൊപ്പം സ്വയംവര മന്ത്രാര്‍ച്ചനയും കൂടി നടത്തിയാല്‍ വളരെ വേഗം പരിഹാരം ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.
Also Read: വിഘ്നേശ്വരനെ വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍
വിവാഹ തടസ്സം നേരിടുന്ന വ്യക്തി തിങ്കളാഴ്ച വ്രതം കൂടി അനുഷ്ടിച്ചാല്‍ ഫലസിദ്ധി ഏറും. 9 ജന്മ നക്ഷത്രങ്ങളില്‍ തുടര്‍ച്ചയായി നടത്തുവാന്‍ തീരുമാനിച്ചാല്‍ വഴിപാടുകള്‍ പൂര്‍ത്തിയാവും മുമ്പ് വിവാഹം നടക്കുമെന്നും പറയപ്പെടുന്നു.
മംഗല്യ പൂജയും ദമ്പതീ പൂജയും കൊണ്ട് പ്രസിദ്ധമായ ക്ഷേത്രമാണ് പാലക്കാട്ട് പുതുശ്ശേരി പഞ്ചായത്തിലെ സൂര്യച്ചിറ ശിവപാര്‍വതി ക്ഷേത്രം. ഇവിടത്തെ ഉമാമഹേശ്വര പൂജ പ്രസിദ്ധമാണ്. ശുഭകരമായി വിവാഹം നടക്കാനും ദാമ്പത്യം ഗുണകരമായി തീരാനുമാണ് ഇവിടെ ഉമാമഹേശ്വര പൂജ നടത്തുന്നത്.
Also Read: തുലാഭാരം എന്തൊക്കെ വസ്തുക്കള്‍ കൊണ്ടാണ് നടത്തേണ്ടത് അറിയാമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക