കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്കി. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കോൺഗ്രസിന്റെ വാഗ്ദാനം ജെഡിഎസ് സ്വാഗതവും ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്.
അതേസമയം ബിജെപിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധി ഗുലാംനബി ആസാദ് ജെഡി എസ് മേധാവി ദേവഗൗഡയുമായി ചര്‍ച്ച നടത്തുകയാണ്. കുമാരസ്വാമി അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നത്.
നിലവില്‍ ബിജെപിയ്ക്ക് 108 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന് 73 ഉം, ജനദാദള്‍ എസിന് 38 സീറ്റുമാണ് ലഭിച്ചത്. വിജയിച്ച മറ്റുള്ളവരെ മൂന്ന് പേരേയും ചേര്‍ത്താല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയുള്ളൂ. 113 സീറ്റാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. ഇതാണ് ബിജെപിയേയും വലയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക