കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് (NIRDPR) റൂറല്‍ മാനേജ്മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDM-RM) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
50% മാർക്കിൽ കുറയാതെ ബിരുദവും IIM-CAT XAT MAT ATMA സ്കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വർഷമാണ് കോഴ്സ് കാലാവധി, കോഴ്സ് ഫീസ് 1,80,500 രൂപ. 2018 ഓഗസ്റ്റ് ഒന്നിന് മുമ്ബായി യോഗ്യതാപരീക്ഷ പാസായിരിക്കണം.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. 400 രൂപയാണ് അപേക്ഷഫീസ്.
Also Read: ഇനി വാഹനത്തില്‍ നിന്ന് പുകവലിച്ചാല്‍ പിഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക