പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാര്‍ഡില്‍ അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അസിസ്റ്റന്റ്കമന്ഡാന്റ് ആകാന്‍ അവസരം. അസിസ്റ്റന്റ് കമന്‍ഡാന്റ് ജനറല്‍ ഡ്യൂട്ടി, ജനറല്‍ഡ്യൂട്ടി/പൈലറ്റ്, നാവിഗേറ്റര്‍/ഒബ്സേര്‍വര്‍, ടെക്നിക്കല്‍ ബ്രാഞ്ച് എന്നിവയിലേക്ക് കമ്മീഷന്‍ഡ് തസ്തികകളിലേക്ക് പുരുഷന്മാര്ക്കും, ഷോര്‍ട്ട്സര്‍വീസ് തസ്തികയായ ജനറല്‍ ഡ്യൂട്ടിയിലേക്ക്സ്ത്രീകള്ക്കും ഷോര്‍ട്ട് സര്‍വീസ് പൈലറ്റ് തസ്തികയിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമാണ് അവസരം.
മെയ് 19 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 60 % മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്കാണ് പ്രവേശനത്തിന് അവസരം കൂടാതെ 60% മാർക്കോടെ പ്ലസ് ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും നിര്‍ബന്ധമായി പാസായിരിക്കണം.
19നും 24നും ഇടയിൽ പ്രായപരിധിയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ജൂണ്‍ ഒന്നു വരെയാണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി. www.joincoastguard.org എന്ന വെബ്സൈറ്റുവഴി ഓൺലൈൻ ആയിട്ടുവേണം അപേക്ഷകൾ അയക്കാൻ.
Also Read: പി.ജി. ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക