പ്രായഭേതമന്യേ പനിയും ജലദോഷവും വന്ന് ബുദ്ധിമുട്ടുമ്പോള്‍ എല്ലാവരും ആവി പിടിക്കാറുണ്ട്. എന്നാല്‍ ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.
അതിൽ പ്രധാനമായത് മുഖത്തേക്ക് ആവി പിടിക്കുമ്പോള്‍ പരമാവധി അഞ്ച് മിനിറ്റിലധികം ആവി കൊല്ലരുതെന്നാണ്. കണ്ണിലേക്കും ആവിയടിക്കാതെ നോക്കുക. ഇതിനായി കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുക.
കൂടാതെ തലവേദനയുള്ളപ്പോള്‍ ഉപയോഗിക്കുന്ന ബാമുകള്‍ ആവി പിടിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കരുത്. ഇത് വിപരീത ഫലം ചെയ്യും. അതിനാല്‍ വെള്ളത്തില്‍ ബാം കലര്‍ത്താതിരിക്കുക. ബാമിനു പകരം തുളസിയില, യൂക്കാലി തൈലം, രാമച്ചം, പനിക്കൂര്‍ക്കയുടെ ഇല എന്നിവയിട്ട വെള്ളത്തില്‍ ആവി പിടിക്കുക.
അതുപോലെ വേപ്പറൈസുകളോ, സ്റ്റീമറുകളോ ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടയ്ക്കുകയോ ചെയ്യുക. കൂടാതെ വേപ്പറൈസുകള് കുട്ടികളുടെ കൈ എത്താത്തയിടത്ത് സൂക്ഷിക്കുക.
മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നത് വൈറല്‍ രോഗങ്ങളും സൈനസ് ഇന്‍ഫെക്ഷനും അകറ്റാന്‍ ഉത്തമമാണ്.
Also Read: അമിതമായി വെള്ളം കുടിക്കുന്നതും അപകടകരം; എങ്ങനെയെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക