കബാലിക്ക് ശേഷം സ്റ്റൈൽ മന്നൻ രജനീകാന്ത് അഭിനയിക്കുന്ന ചിത്രം ‘കാല’ യുടെ ട്രൈലർ പുറത്തിറങ്ങി. പാ രജ്ഞിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കരികാലൻ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ബോംബൈയിലെ അധോലോക നായകന്റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്.
വണ്ടർബാർ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് നിർമാണം. സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്. സ്റ്റണ്ട് ദിലിപ് സുബ്രഹ്മണ്യൻ.
Also Read: പ്രഭാത ഭക്ഷണമായി ഐസ്ക്രീം ശീലമാക്കിയാൽ; ഈ ഗുണങ്ങൾ അറിഞ്ഞിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക