ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരം സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് യൂറോപ്യൻ യൂണിയന് മുന്നിൽ വിശദീകരണവുമായി ഫെയ്സ്ബുക് മേധാവി സുക്കർബർഗിനെ യൂറോപ്യൻ നിയമവിദഗ്ധർ ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിച്ചു. ബ്രസീലിൽ വച്ചായിരുന്നു സുക്കർബർഗ് നിയമവിദഗ്ധരുടെയും യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെയും മുന്നിൽ ഹാജരായത്.
ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം നടത്തിയ സുക്കർബർഗിനെ അക്ഷരാർഥത്തിൽ പൊളിച്ചടുക്കുകയായിരുന്നു നിയമ വിദഗ്ധർ. ഇതേ കാരണത്താൽ മുൻപ് യു .എസ് കോൺഗ്രസിന് മുൻപിൽ ഹാജരായപ്പോൾ നേരിട്ടതിനേക്കാൾ രൂക്ഷമായ വിമർശനമാണ് സുക്കർബർഗ് ഇപ്പോൾ നേരിട്ടത്. സംഭവത്തിൽ അദ്ദേഹം പരസ്യമായി മാപ്പു ചോദിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ച ചോദ്യത്തിന് മുൻപാകെ ഉത്തരം മുട്ടി തലകുനിക്കുകയാണ് സുക്കർബർഗ് ചെയ്തത്.
Also Read: ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക