കണ്ണൂര്‍: കെവിന് മരിച്ച കേസില്‍ മുഖ്യപ്രതികള്‍ പോലീസ് പിടിയിലായി. നീനുവിന്റെ സഹോദരന് ഷാനു ചാക്കോയെയും പിതാവ് ചാക്കോ ജോണിനെയുമാണ് ഇപ്പോൾ പോലീസ് പിടികൂടിയത്. കേസില്‍ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ചാക്കോ ജോണ്‍ അഞ്ചാം പ്രതിയാണ്.കെവിന്റെ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. കണ്ണൂരില്‍ നിന്നാണ് ഇരുവരും പോലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് 3 പേര് നേരത്തെ പിടിയിലായിരുന്നു. ഇനി 7 പേര് കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മുന്‍കൂര്‍ ജാമ്യത്തിനായി അവര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് പ്രത്യേക അന്വേഷണസംഘം ഇരുവരെയും കണ്ണൂരിൽ നിന്നും പിടികൂടിയത്. ഉടന്‍ തന്നെ ഇരുവരെയും കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അതേസമയം, ഷാനുവും ചാക്കോയും കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പൊട്ടിക്കരഞ്ഞു നീനു
പ്രതികരിക്കാൻ ഇവിടെ എഴുതുക