കെവിൻ കൊലക്കേസിൽ രണ്ടു പോലീസുകാർക്ക് ജാമ്യം. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എ.എസ്.ഐ ബിജു, ജീപ്പ് ഡ്രൈവർ അജയകുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ കസ്റ്റഡിയിൽ കിട്ടണമെന്ന അപേക്ഷ കോടതി തള്ളി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് പോലീസുകാർ അറസ്റ്റിലായത്.
തടയാനാകുമായിരുന്ന ഒരു കുറ്റകൃത്യത്തെത്തിനു അറിഞ്ഞുകൊണ്ട് കൂട്ട് നിന്നു എന്ന കണ്ടെത്തലിനെ തുടർന്ന് ഐ ജി വിജയ് സഖാറെ ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക