റിയാദ്: നിപ്പ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക് സൗദി അറേബ്യ വിലക്കേര്‍പെടുത്തി. പരിസ്ഥിതി മന്ത്രാലയമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വന്‍തോതില്‍ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. മറ്റ് ചില ഗള്‍ഫ് രാഷ്ട്രങ്ങളിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് കഴിഞ്ഞ ആഴ്ച മുതല്‍ വിലക്ക് ഏര്‍പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക