മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങി. കൊച്ചി ലുലുമാളില്‍ വച്ച് നടന്ന ചടങ്ങിലാണ് ട്രെയ്ലര് പുറത്തിറക്കിയത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ അബ്രഹാമിന്റെ സന്തതികളില്‍ ഡെറിക്ക് എബ്രഹാം എന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്.
ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹയാണ് ചിത്രത്തിലെ നായിക.
നയൻതാരയോട് ‘ഐ ലവ് യു’ പറഞ്ഞു ദുൽഖർ
പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രണ്‍ജിപണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ്കൃഷ്ണ, മഗ്ബൂല്‍ സല്മാന്, യോഗ്ജാപ്പി, രതീഷ്, അനൂപ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ നിറഞ്ഞ ട്രെയ്ലര് ആണ് ചിത്രത്തിന്റേത്.
ബോക്സ് ഓഫീസില്‍ തന്റെ ചിത്രങ്ങൾക്ക് ലഭിച്ച വിജയത്തിൽ മനസ് തുറന്ന് സാമന്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക