കാത്തിരിപ്പിനൊടുവിൽ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ കാല യു എസിൽ പ്രദർശനത്തിനെത്തി. യു എസിലെ തീയേറ്ററുകളിൽ നിന്ന് കാലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനി ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ കാല തൃപ്തിപ്പെടുത്തി എന്നാണ് റിപോർട്ടുകൾ.
കബാലിയെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് കാല എന്ന് ചിത്രം കണ്ടവർ പറയുന്നു.രജനിയുടെ മാസ്സ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമാണ് കാലയുടെ ഹൈലൈറ്റ്. മാസ്സും ക്ലാസും ചേർന്നൊരു പ്രകടനമാണ് ഇത്തവണയും രജനിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.ചിത്രത്തിന്റെ ആദ്യാവസാനം തലൈവരുടെ പ്രകടനം തന്നെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ നാനാ പടേക്കറും മികച്ച അഭിനയം കാഴ്ച വച്ചു. വ്യത്യസ്തമായ അവതരണവും പ്രമേയവുമാണ് ഇത്തവണയും പാ രഞ്ജിത്ത് തന്റെ ചിത്രത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്, കലാസംവിധാനം, പശ്ചാത്തല സംഗീതം തുടങ്ങിയവയും മികച്ചു നിൽക്കുന്നുണ്ട്. സന്തോഷ് നാരായൺ ഒരുക്കിയ ഗാനങ്ങളും മികച്ച നിലവാരം പുലർത്തുന്നു.
മമ്മൂട്ടി ചിത്രം ‘കുട്ടനാടന്‍ ബ്ലോഗ്’ ആഗസ്റ്റ് 15ന് തീയേറ്ററുകളിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക