ബോളിവുഡ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് രൺവീർ – ദീപിക വിവാഹം. സെപ്റ്റംബറിൽ ഇവരുടെ വിവാഹം ഉണ്ടാകുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന് തനിക്ക് കുറച്ചുകൂടി സാവകാശം വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
ഒരുകാലത്തു ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമാണ് റൺബീർ കപൂർ ദീപിക ജോഡിളുടേത്. പിന്നീട് ഇവർ വഴിപിരിഞ്ഞു ഇരുവരും വേറെ ബന്ധത്തിലായെങ്കിലും ഗോസിപ്പ് കോളങ്ങളിൽ ഇവരെക്കുറിച്ചുള്ള വാർത്തകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. ഇരു താരങ്ങളും പെതുവവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇരുവരും വീണ്ടും പ്രണയത്തിലാകുമോ എന്നുള്ള ചോദ്യങ്ങൾ ഇപ്പോഴും ഉയർന്ന് വരുന്നുണ്ട്. രൺബീറും ദീപികയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു തമാശ. സിനിമയുടെ പ്രമോഷനിടെ ഇപ്പോഴും രൺബീറിനെ പ്രണയിക്കുന്നുണ്ടോ എന്ന് ചില മാധ്യമങ്ങൾ ദീപികയോട് ആരാഞ്ഞിരുന്നു. “തീര്‍ച്ചയായും, ചില ബന്ധങ്ങള്‍ തകര്‍ന്നാലും സ്നേഹം നിലനില്ക്കും” എന്നാണ് ദീപിക അന്ന് പ്രതികരിച്ചത്.
രൺബീർ കപൂറിന്റെ പുതിയ കാമുകിയാണ് നടി ആലിയ. ആലിയയുമായുള്ള പ്രണയവാർത്ത കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ദീപികയായിരുന്നുവെത്ര. പുതിയ പ്രണയ ബന്ധത്തെ കുറിച്ച് രൺബീർ ആദ്യം പറഞ്ഞത് ദീപികയോടായിരുന്നു. പ്രണയം വേർപിരിഞ്ഞുവെങ്കിലും രൺബീറും ദീപികയും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തങ്ങളുടെ രഹസ്യങ്ങൾ തമ്മിൽ ഷെയർ ചെയ്യാറുണ്ടെന്നും ഇരുവരുടെയും അടുത്തവൃന്തങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക