ദുൽക്കർ സൽമാന്റെ ബോളിവുഡ് കന്നിചിത്രം കാർവാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകവൃന്തം. ഇതിനിടയിൽ മലയാളികളെ ഞെട്ടിച്ചു കൊണ്ട് ഇന്റർനെറ്റിലൂടെ ഒരു വാർത്ത പരന്നു. വാർത്ത മറ്റൊന്നുമല്ല, ദുൽക്കറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനായി സാക്ഷാൽ മമ്മൂട്ടി എത്തുന്നു എന്നതായിുന്നു അത്. പ്രമുഖ ബോളിവുഡ് ക്രിട്ടിക്കും ബോക്സ് ഓഫീസ് അനലിസ്റ്റുമായ തരൺ ആദർശാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ട്വീറ്റ് കണ്ട മലയാളികൾ ആകെ സംശയത്തിലായി. ദുൽക്കറിന്റെ ആദ്യ ചിത്രത്തിന് പോലും പരസ്യമായി യാതൊരു വിധത്തിലുള്ള പിന്തുണയും നൽകാതിരുന്ന മമ്മൂട്ടി കാർവാന്റെ പ്രമോഷന് വേണ്ടി ഇറങ്ങുന്നുവെന്നത് വിശ്വാസയോഗ്യമല്ല. സംഭവത്തിന്റെ സത്യാവസ്ഥയറിയാനായി ചിലർ പോസ്റ്റിൽ ദുൽക്കറിന്റെ മെൻഷൻ ചെയ്തു.
തരണിന്റെ ട്വീറ്റ് ശ്രദ്ധയിൽ പെട്ടതോടെ ദുൽക്കർ വിശദീകരണവുമായി എത്തി. ഇതായിരുന്നു ദുൽക്കറിന്റെ മറുപടി. ” തീർച്ചയായും ഇതൊരു വ്യാജവാർത്തയാണ് സർ, എന്റെ പിതാവ് ഇന്നേവരെ എന്നെയോ എന്റെ ചിത്രത്തെയോ പ്രമോട്ട് ചെയ്തിട്ടില്ല. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. വ്യാജമായ ഒരു വാർത്തയാണ് പ്രചരിക്കുന്നത്. ” ദുൽക്കറിന്റെ മറുപടി എത്തിയതോടെ തരൺ ട്വീറ്റ് റിമൂവ് ചെയ്തു.
ഇർഫാൻ ഖാൻ, മിഥാലി പാർക്കർ എന്നിവരോടൊപ്പം ദുൽക്കർ സൽമാൻ അഭിനയിക്കുന്ന കാർവാൻ ആകാശ് ഖുറാന ഓഗസ്റ്റ് 3 ന് തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക