കസാന്‍: ലോകകപ്പ് ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും പിറന്നില്ലെങ്കിലും മികച്ച രീതിയില്‍ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്ത ആസ്ട്രേലിയ തങ്ങള്‍ പൊരുതാനുറച്ചാണ് ഇറങ്ങിയതെന്നു വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ രണ്ടാം പകുതിയിൽ ഇരു ടീമുകളും ഓരോഗോൾ വീതം നേടി 58ആം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ഗ്രീസ്മാനും എണ്‍പതാം മിനുട്ടില്‍ പോള്‍ പോഗ്ബെയുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. 61ആം മിനിട്ടില്‍ ജെഡിനാകിന്റേതായിരുന്നു ആസ്ട്രേലിയയുടെ ആശ്വാസ ഗോള്‍.
മത്സരം അവസാനിക്കുമ്പോൾ സ്കോർ : ഫ്രാൻസ് 2 – ഓസ്ട്രേലിയ 1
പ്രതികരിക്കാൻ ഇവിടെ എഴുതുക