അമിതമായ പുകവലി കാരണം നാട്ടിൽ തീവണ്ടി എന്ന ഇരട്ടപ്പേര് വീണ ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫാദേഴ്സ് ഡേ സ്പെഷ്യൽ ടീസർ ഇന്ന് പുറത്തു വന്നു.
ഫെലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സംയുക്ത മേനോനാണ്. സുരാജ് വെഞ്ഞാറമൂട്, , സുരഭി ലക്ഷ്മി, നീനാക്കുറുപ്പ്, ഷമ്മി തിലകൻ, ഷൈജുക്കുറുപ്പ് എന്നിവരും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ജീവാംശമായി എന്ന് തുടങ്ങുന്ന ഗാനം ഇതിനകം തന്നെ പത്തു മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ ഹിറ്റാണ്. ആഗസ്ത് സിനിമാസിന്റെ ബാനറിൽ ജൂൺ 29 ന് ചിത്രം പുറത്തു വരും.
ഫാദേഴ്സ് ഡേയിൽ അച്ഛന് സമ്മാനവുമായി ജയസൂര്യയുടെ മകൻ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക