ഫാദേഴ്സ് ഡേയിൽ ജയസൂര്യയുടെ മകൻ അദ്വൈത് അച്ഛന് സമ്മാനമായി നൽകിയത് സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം. ‘കളർഫുൾ ഹാൻഡ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം സാമൂഹിക പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ജയസൂര്യ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പുറത്തു വിട്ടത്.
പരിസ്ഥിതി ശുചിത്വം കാത്തു സൂക്ഷിക്കുന്നതിൽ ഓരോരുത്തർക്കുമുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ചിത്രം. വൃത്തിഹീനമായ പരിസരം കാരണം രോഗബാധിതനാകേണ്ടി വന്ന കുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
സംവിധാനത്തിലും എഡിറ്റിംഗിലുമുള്ള പ്രാഗൽഭ്യം അദ്വൈത് ഒന്നുകൂടി ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു. ഫാദേഴ്സ് ഡേയിൽ തന്നെ മകന്റെ ചിത്രം പങ്കു വയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നെ മേരിക്കുട്ടിയായി ഒരുക്കിയ എന്റെ സ്ത്രീയ്ക്ക് നന്ദി; ജയസൂര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക