ലോകകപ്പ് സൂപ്പർതാരം ലയണൽ മെസ്സിക്ക് പെനാലിറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തത് തങ്ങളുമായുള്ള മത്സരം അർജന്റീന റദ്ദാക്കിയതിനാലെന്ന് ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ മന്ത്രി അവീഡോർ ലിംബർമാൻ ആണ് ഈ പരാമർശം നടത്തിയത്.
ഇസ്രയേലിനെതിരായ സന്നാഹ മത്സരം മെസ്സിക്ക് എത്രമാത്രം ആവശ്യമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അർജന്റീന – ഇസ്രായേൽ മത്സരം; ലിംബർമാൻ ട്വീറ്റ് ചെയ്തു. ലോകകപ്പിന് മുന്നോടിയായുള്ള അർജന്റീന – ഇസ്രായേൽ സന്നാഹമത്സരം ഫലസ്തീനികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക