ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജലാംശം അടങ്ങിയിരിയ്ക്കുന്ന ഭക്ഷണങ്ങള്‍. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. ഇതിനു പുറമേ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നുമാണിത്. വെള്ളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. ധാരാളം ജലാംശം അടങ്ങിയ ഇത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്.
കുക്കുമ്പര്‍ പ്രധാനമായും സാലഡിലാണ് നാം ഉപയോഗിയ്ക്കാറ്. കുക്കുമ്പര്‍ ജ്യൂസാക്കി അടിച്ചു കുടിച്ചാല്‍ അത്രയധികം രുചിയൊന്നും ഉണ്ടാകില്ല. എന്നാല്‍ ദിവസവും 1 ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ട് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും. ദിവസവും 1 ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ് ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ.
വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യുസിനു കഴിയും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനുൂം ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.അതുപോലെ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ടോക്സിനുകള്‍ ലിവര്‍, കിഡ്നി ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.
കൂടാതെ കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിന് ഈര്‍പ്പം നല്കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. ധാരാളം സിലിക്ക കുക്കുമ്പര്‍ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് കരുത്തു നല്കുന്നു. പ്രത്യേകിച്ചും വ്യായാമങ്ങള്‍ക്കു ശേഷം ഇതു കുടിയ്ക്കുന്നത് നല്ലതാണ്.
കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴിയാണ്. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും. വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.
രണ്ടാഴ്ച കൊണ്ട് പത്ത് കിലോ കുറയ്ക്കണോ?? ഈ രീതിയിൽ നാരങ്ങാ വെള്ളം കുടിക്കൂ; അമിത വണ്ണം പമ്പകടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക