വണ്ണം കുറയ്ക്കാനായി എന്ത് വഴികളും സ്വീകരിക്കാന്‍ തയാറാണ് ഇന്നത്തെ തലമുറ. എന്നാൽ അതിനായി വ്യായാമം ചെയ്യാന്‍ പോലും നമുക്ക് സമയമില്ലാതായിരിക്കുന്നു. അത്തരത്തില്‍ മടി പിടിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. നാരങ്ങയുണ്ടെങ്കില് എത്ര അമിത വണ്ണവും രണ്ടാഴ്ച കൊണ്ട് പമ്പകടക്കും. രണ്ടാഴ്ച പലരീതിയിലാണ് നാരങ്ങ വെള്ളം തയാറാക്കേണ്ടത്. എങ്ങനെയാണെന്ന് നോക്കാം.
1. ഒന്നാമത്തെ ദിവസം ഒരു കപ്പു വെള്ളത്തില്‍ 1 ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുക.
2. രണ്ടാമത്തെ ദിവസവം 2 ചെറുനാരങ്ങ പിഴിഞ്ഞ് 2 കപ്പു വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.
3. മൂന്നാമത്തെ ദിവസവം മൂന്നു നാരങ്ങയും 3 കപ്പു വെള്ളവുമാണ് തടി കുറയ്ക്കാന്‍ വേണ്ടി മിശ്രിതമാക്കി തയ്യാറാക്കേണ്ടത്.
4. നാലാമത്തെ ദിവസം 4 ചെറുനാരങ്ങയും നാലു കപ്പു വെള്ളവും കുടിയ്ക്കണം.
5. അഞ്ചാമത്തെ ദിവസം 5 കപ്പു വെള്ളം 5 നാരങ്ങ എന്നതാണ് കണക്ക്.
6. ആറാം ദിവസം ആറു നാരങ്ങയും ആറു കപ്പു വെള്ളവും കുടിയ്ക്കുക.
7. ഏഴാമത്തെ ദിവസം 3 നാരങ്ങ 10 കപ്പു വെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മുഴുവനും പല തവണയായി കുടിയ്ക്കുക. രാവിലെ വെറുംവയറ്റിലും കുടിയ്ക്കണം.
8. എട്ടാമത്തെ ദിവസം 6 നാരങ്ങ 6 കപ്പു വെള്ളത്തില്‍ ചേര്‍ത്താണ് കുടിയ്ക്കേണ്ടത്.
9. ഒന്‍പതാമത്തെ ദിവസം 5 നാരങ്ങ 5 കപ്പു വെള്ളത്തില്‍ കലക്കി കുടിയ്ക്കുക.
10. പത്താമത്തെ ദിവസം 4 നാരങ്ങ 4 കപ്പു വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം.
11. പതിനൊന്നാമത്തെ ദിവസം 3 നാരങ്ങ 3 കപ്പു വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.
12. പന്ത്രണ്ടാമത്തെ ദിവസം 2 നാരങ്ങയും 2 കപ്പു വെള്ളവുമെന്നതാണ് കണക്ക്.
13. പതിമൂന്നാമത്തെ ദിവസം 1 നാരങ്ങയും ഒരു കപ്പു വെള്ളവും ചേര്‍ത്തു കുടിയ്ക്കുക.
14. പതിനാലാമത്തെ ദിവസം 3 നാരങ്ങ 10 കപ്പു വെള്ളവും ചേര്‍ത്തു കുടിയ്ക്കണം. ഈ വെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. ദിവസം പല തവണയായി കുടിച്ചാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക