തിരക്കുകൾ കൊണ്ടും മറ്റും സമയത്തിന് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ നിങ്ങൾക്ക് ഉണ്ടാവാറുണ്ടോ? എന്നാൽ അത് നല്ലതല്ല. എത്ര ആരോഗ്യം നല്കുന്ന ഭക്ഷണമാണെങ്കിലും തെറ്റായ നേരത്ത് കഴിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത്തരത്തില്‍ സമയം തെറ്റിക്കഴിച്ചാല്‍ അനാരോഗ്യത്തിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1. തൈര്:
പകല്‍ സമയങ്ങളില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഈ സമയത്ത് തൈര് കഴിക്കുന്ന ദഹനത്തിനും ഇത് ഗുണം ചെയ്യും.എന്നാൽ രാത്രിയില്‍ തൈരും മോരും കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും.
2. ചോറ്:
ഉച്ചസമയത്ത് ചോറ് കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകളെ ഉന്മൂലനം ചെയ്യുന്നതിന് സഹായിക്കും.പക്ഷെ ചോറ് രാത്രി സമയത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതിനും തല്‍ഫലമായി, ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും.
3. ആപ്പിള്‍:
രാവിലെ ആപ്പിള്‍ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും. എന്നാൽ രാത്രി അത്താഴത്തിന് ശേഷമാണിതെങ്കില് അസിഡിറ്റിക്ക് ഡോക്ടറെ കാണേണ്ടി വരും. ആപ്പിളില്‍ ഓര്‍ഗാനിക് ആസിഡ് ധാരാളമുണ്ട്. ഇത് വയറ്റിലെ അസിഡിറ്റി നിരക്ക് ഉയര്‍ത്തും.
4. വാഴപ്പഴം:
പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനും ഇടയിലുള്ള സമയത്ത് ലഘുഭക്ഷണമായി വാഴപ്പഴം കഴിക്കുന്നതാണ് അത്യുത്തമം. രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകും. വയറ്റില്‍ അസ്വസ്ഥതകളിലേക്കും ഇത് നയിക്കും. ഉറക്കം ഇല്ലാതാകാന്‍ കാരണമാവുകയും ചെയ്യും.
ദിവസവും ഒരു ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക