കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടായി മോഹന്‍ലാല്‍ ചുമതലയേറ്റു. പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാലിനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബുവിനും എതിരില്ലാത്തതിനാല്‍ ഇവര്‍ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൊച്ചിയില്‍ ഇന്ന് നടന്ന അമ്മയുടെ യോഗത്തില്‍ വച്ച് ഇവര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുകയായിരുന്നു. 18 വര്‍ഷമായി അമ്മയുടെ പ്രസിഡണ്ടായിരുന്ന ഇന്നസെന്റിനും ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടിക്കും പകരക്കാരായാണ് മോഹല്‍ലാലും ഇടവേളബാബുവും നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
അമ്മയുടെ പുതിയ സാരഥികള്‍
പ്രസിഡന്റ് – മോഹന്‍ലാല്‍
സെക്രട്ടറി – സിദ്ദിഖ്
വൈസ് സെക്രട്ടറി – മുകേഷ്, ഗണേശ് കുമാര്‍
ജനറല്‍ സെക്രട്ടറി- ഇടവേള ബാബു
ട്രഷറര്‍ – ജഗദീഷ്
എക്സീക്യൂട്ടിവ് മെമ്ബേഴ്സ്: ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരയണന്‍കുട്ടി, ശ്വേത മേനോന്, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍. 460 അംഗങ്ങളുള്ള അമ്മയെ 2018 മുതല്‍ 2021 വരെ നയിക്കുന്നത് ഇവരായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക